Connect with us

Kerala

ജെസ്‌ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് കോടതി ഉത്തരവ്

ജെസ്നയുടെ പിതാവ് നല്‍കിയ ഹരജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി ഉത്തരവ് പുറപ്പെടുവിച്ചത്

Published

|

Last Updated

തിരുവനന്തപുര |  ജെസ്ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ജെസ്നയുടെ പിതാവ് നല്‍കിയ ഹരജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി ഉത്തരവ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ മുദ്രവെച്ച കവറില്‍ ജെസ്നയുടെ പിതാവ് ജെയിംസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവ കൂടി ഒത്തുനോക്കിയ ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്

കാണാതായ ജെസ്‌ന മരിയയ്ക്ക് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ലെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരുന്നത്. സിബിഐ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങള്‍ താന്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നുമാണ് ജെസ്‌നയുടെ പിതാവ് ജയിംസിന്റെ വാദം.

മകള്‍ ജീവിച്ചിരിപ്പില്ലെന്നും ജീവിച്ചിരുന്നുവെങ്കില്‍ തന്നെ ബന്ധപ്പെടുമായിരുന്നുവെന്നുമാണ് പിതാവ് പറയുന്നത്. ജെസ്നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നതായും സൂചിപ്പിച്ചിരുന്നു. തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്നയെ 2018 മാര്‍ച്ച് 22 ന് കാണായത്.