Connect with us

Kerala

ചെറിയ പെരുന്നാൾ ആഘോഷമാക്കി ജാമിഉൽ ഫുതൂഹ്

ജാമിഉൽ ഫുതൂഹ് മസ്ജിദ് തുറന്ന് നൽകിയതിന്റെ ശേഷമുള്ള ആദ്യ പെരുന്നാളാണ് എന്നത് ഈ ചെറിയ പെരുന്നാളിന്റെ ആവേശം ഇരട്ടിയാക്കി.

Published

|

Last Updated

നോളജ് സിറ്റി | അനുഗ്രഹീതമായ റമസാൻ വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മശുദ്ധിയുടെ നിറവിൽ, സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പെരുന്നാൾ ആഘോഷമാക്കി ജാമിഉൽ ഫുതൂഹ്. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് എന്ന ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന ചെറിയ പെരുന്നാൾ നിസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി.

ജാമിഉൽ ഫുതൂഹ് മസ്ജിദ് തുറന്ന് നൽകിയതിന്റെ ശേഷമുള്ള ആദ്യ പെരുന്നാളാണ് എന്നത് ഈ ചെറിയ പെരുന്നാളിന്റെ ആവേശം ഇരട്ടിയാക്കി. വിവിധ ദേശങ്ങളിൽ നിന്നും ഏറെ നേരത്തെ തന്നെ വിശ്വാസികൾ നോളജ് സിറ്റിയിലേക്ക് എത്തിച്ചേർന്നിരുന്നു.

കേരള തുറമുഖം, പുരാവസ്തു മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ, സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ഐ എം കെ ഫൈസി തുടങ്ങിയവർ പെരുന്നാൾ ആഘോഷത്തിൽ പങ്ക് ചേർന്നു.

Latest