Connect with us

vizhinjam port

അസാധ്യം എന്നൊരു വാക്ക് കേരളത്തിനില്ലെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി

വിഴിഞ്ഞത്ത് ആദ്യ കപ്പലിന് പ്രൗഢോജ്ജ്വല വരവേല്‍പ്പ്

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിന്റെ സ്വീക രണം പ്രൗഢഗംഭീരമായി. വന്‍ജനാവലിയാണു ചടങ്ങില്‍ സംബന്ധിച്ചത്. മുഖ്യമന്ത്രി പിണ റായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹ മന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു.

തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു സ്വീക രിച്ചു. വാട്ടര്‍ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പല്‍ ബര്‍ത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു.

അദാനി ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു. നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അസാധ്യം എന്നൊരു വാക്ക് കേരളത്തിനില്ലെന്ന് തെളിഞ്ഞു. ഇത് പോലെയുള്ള എട്ടു കപ്പലുകള്‍ കൂടി അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞം തുറ മുറത്തേക്ക് വരും. ആറ് മാസത്തിനുള്ളില്‍ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത് പോലെ ഒരു തുറമുഖം അപൂര്‍വ്വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകള്‍ക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണം. വിഴിഞ്ഞം തുറമുഖം, കേരളം ഇന്ത്യക്ക് നല്‍കുന്ന മഹത്തായ സംഭവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശശി തരൂര്‍ എം പി, എം വിന്‍സെന്റ് എം എല്‍ എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി ഇ ഒ രാജേഷ് ഝാ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും സംബന്ധിച്ചു.