Connect with us

Ongoing News

അയര്‍ലന്‍ഡ് അറ്റാക്ക്; വിന്‍ഡീസ് ഔട്ട്

ഒമ്പത് വിക്കറ്റിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയാണ് വിന്‍ഡീസ് ലോകകപ്പില്‍ നിന്ന് പുറത്തായത്. 2021ലും 2016ലും ചാമ്പ്യന്മാരായ ടീമാണ് വെസ്റ്റിന്‍ഡീസ്.

Published

|

Last Updated

ഹൊബാര്‍ട്ട് | രണ്ടു തവണ കിരീടം കരസ്ഥമാക്കിയ ഒരേയൊരു ടീമായ വെസ്റ്റിന്‍ഡീസ് ഇത്തവണ ടി 20 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. ആസ്‌ത്രേലിയയില്‍ ഹൊബാര്‍ട്ടിലെ ബെല്ലറിവ് ഓവലില്‍ നടന്ന സൂപ്പര്‍ 12 മത്സരത്തില്‍ അയര്‍ലന്‍ഡിനോട് ഒമ്പത് വിക്കറ്റിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയാണ് വിന്‍ഡീസ് ലോകകപ്പില്‍ നിന്ന് പുറത്തായത്. 2021ലും 2016ലും ചാമ്പ്യന്മാരായ ടീമാണ് വെസ്റ്റിന്‍ഡീസ്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നു പ്രധാന വിക്കറ്റുകള്‍ കൊയ്‌തെടുത്ത ഗാരെത് ഡെലാനിയാണ് വിന്‍ഡീസിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഡെലാനി തന്നെയാണ് കളിയിലെ താരവും. സിമി സിങും ബാരി മെകാര്‍ത്തിയും ഓരോ വിക്കറ്റ് നേടി.

48 പന്തില്‍ 62 റണ്‍സെടുത്ത ബ്രാന്റണ്‍ കിങാണ് വിന്‍ഡീസ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ജോണ്‍സണ്‍ ചാള്‍സ് 18 പന്തില്‍ 24ഉം ഒഡീന്‍ സ്മിത്ത് 12 പന്തില്‍ 19ഉം റണ്‍സെടുത്തു.

മറുപടി ബാറ്റിങിനിറങ്ങിയ അയര്‍ലന്‍ഡ് 15 പന്തുകള്‍ അവശേഷിക്കെ, ഒരു വിക്കറ്റിന്റെ മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 48ല്‍ 66ലെത്തി പുറത്താകാതെ നിന്ന പോള്‍ സ്റ്റിര്‍ലിങ്, 35 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്ത ലോര്‍കന്‍ ടക്കര്‍, 23 പന്തില്‍ 37 നേടിയ ആന്‍ഡ്രൂ ബാല്‍ബ്രിനി എന്നിവരുടെ തോളിലേറിയാണ് ടീം അനായാസം വിജയം കൈവരിച്ചത്. ബാല്‍ബ്രിനിയുടെ വിക്കറ്റ് മാത്രമാണ് വിന്‍ഡീസിന് വീഴ്ത്താനായത്. ബാല്‍ബ്രിനിയെ അകീല്‍ ഹുസൈന്‍, കൈലെ മായേഴ്‌സിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

 

Latest