Connect with us

Eduline

ടിഹാനിൽ പഠിക്കാം എ ഐ, എം എൽ

ഉയർന്ന കരിയർ ലക്ഷ്യമിട്ട് തയ്യാറാക്കിയിരിക്കുന്ന ഈ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ ചേരാൻ കോഡിംഗ് പരിചയം ആവശ്യമില്ല എന്നതാണ് പ്രധാനം.

Published

|

Last Updated

ർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് രംഗങ്ങളിൽ കഴിവ് കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ഐ ഐ ടി ഹൈദരാബാദിന്റെ കീഴിലുള്ള ടിഹാനി (TiHAN) ൽ ആറ് മാസം നീളുന്ന പുതിയ ഓൺലൈൻ കോഴ്‌സിന് അപേക്ഷിക്കാം. ഉയർന്ന കരിയർ ലക്ഷ്യമിട്ട് തയ്യാറാക്കിയിരിക്കുന്ന ഈ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ ചേരാൻ കോഡിംഗ് പരിചയം ആവശ്യമില്ല എന്നതാണ് പ്രധാനം.

ഓൺലൈനായാണ് ക്ലാസ്സുകൾ നടത്തുന്നത്. ഐ ഐ ടി ഫാക്കൽറ്റി അംഗങ്ങളും വ്യവസായ രംഗത്തെ വിദഗ്ധരും ചേർന്ന് ക്ലാസ്സുകൾ നയിക്കും. എ ഐ, എം എൽ സങ്കേതങ്ങൾ പഠിക്കുന്നതിനൊപ്പം ഓട്ടോണമസ് വെഹിക്കിൾ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളിൽ പ്രവർത്തിക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കും.

പ്രവേശനത്തിനായി ഒരു മണിക്കൂർ ദൈർഘ്യമുള്ള യോഗ്യതാ പരീക്ഷ എഴുതണം. ഇതിനായി 999 രൂപ രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കണം. പരീക്ഷക്ക് ശേഷം ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർഥികൾക്കായി അഭിമുഖവും നടക്കും. വിവിധ അക്കാദമിക് പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്ക് എ ഐ, എം എൽ മേഖലകളിലേക്ക് കടന്നുവരാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വിവരങ്ങൾക്ക് https://www.iith.ac.in സന്ദർശിക്കുക.

Content Highlights:
IIT Hyderabad’s TiHAN initiative has launched a 6-month online certification course in AI and ML. The program requires no prior coding experience and includes project work on autonomous vehicles. Candidates will be selected based on a 1-hour entrance test and interview.

---- facebook comment plugin here -----