Connect with us

Kerala

രാഹുലിന് പക്വത ഇല്ലെങ്കില്‍ കോണ്‍ഗ്രസിലെ അറിവുള്ള നേതാക്കള്‍ ഉപദേശിച്ചുകൊടുക്കണം ; ഇപി ജയരാജന്‍

സ്വര്‍ണ കരണ്ടിയില്‍ പാലുകുടിച്ച് വളര്‍ന്ന ആളോ വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കിയ പാല്‍പ്പൊടി പാല്‍ കുടിച്ച് വളര്‍ന്നയാളോ അല്ല പിണറായി. ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി വളര്‍ന്നു വന്നയാളാണ് പിണറായിയെന്നും ഇപി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | രാഹുല്‍ഗാന്ധിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത്. പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി ചോദിച്ചതെന്നും രാഹുലിന് പക്വത ഇല്ലെങ്കില്‍ കോണ്‍ഗ്രസിലെ അറിവുള്ള നേതാക്കള്‍ ഉപദേശിച്ചുകൊടുക്കണമെന്നും ജയരാജന്‍ പറഞ്ഞു.

സ്വര്‍ണ കരണ്ടിയില്‍ പാലുകുടിച്ച് വളര്‍ന്ന ആളോ വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കിയ പാല്‍പ്പൊടി പാല്‍ കുടിച്ച് വളര്‍ന്നയാളോ അല്ല പിണറായി. ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി വളര്‍ന്നു വന്നയാളാണ് പിണറായിയെന്നും ഇപി പറഞ്ഞു.

അതേസമയം ബിജെപിയെയും ആര്‍എസ്എസിനെയും തൃപ്തിപ്പെടുത്തി വയനാട്ടില്‍ സുഖമായി ജയിച്ചുകയറാനാണ് രാഹുലിന്റെ ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം വിമര്‍ശിച്ചു.
രാഹുലിന്റെ പ്രസ്താവന അപഹാസ്യമാണെന്നും ഒരു ദേശീയ നേതാവ് ഇപ്രകാരമാണ് സംസാരിക്കുന്നതെങ്കില്‍ എങ്ങനെയാണ് കോണ്‍ഗ്രസ് രക്ഷപ്പെടുമെന്നാണ് കേരള ജനത ചോദിച്ചുകൊണ്ടിരിക്കുന്നതെന്നും ജയരാജന്‍ വിമര്‍ശിച്ചു.