Connect with us

National

ഞാന്‍ മനീഷിനെ മിസ് ചെയ്യുന്നു; ജന്മദിനത്തില്‍ കെജ്രിവാളിന്റെ ട്വീറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ കെജ്രിവാളിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ കെജ്രിവാളിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസരത്തില്‍ തന്റെ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മിസ് ചെയ്യുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

‘ഇന്ന് എന്റെ ജന്മദിനം ആണ്. നിരവധി പേര്‍ എനിക്ക് ആശംസകള്‍ അറിയിക്കുന്നുണ്ട്. വളരെ നന്ദി! പക്ഷെ ഞാന്‍ മനീഷിനെ മിസ് ചെയ്യുന്നു. കള്ളക്കേസില്‍ കുടുക്കി ജയിലിലാണ് അദ്ദേഹം. ഇന്ത്യയില്‍ ജനിക്കുന്ന ഓരോ കുട്ടിക്കും മികച്ച നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് ഞങ്ങളുടെ കഴിവിനനുസരിച്ച് എല്ലാം ചെയ്യുമെന്ന് ഇന്ന് പ്രതിജ്ഞയെടുക്കാം. അത് ഇന്ത്യക്ക് ശക്തമായ അടിത്തറ പാകും. ഇന്ത്യയെ നമ്പര്‍ വണ്‍ ആക്കാനുള്ള ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അത് സഹായിക്കും. ഇത് മനീഷിനെയും സന്തോഷിപ്പിക്കും’ എന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന, നിതിന്‍ ഗഡ്കരി, എംകെ സ്റ്റാലിന്‍ തുടങ്ങി നിരവധി പേര്‍ കെജ്രിവാളിന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.

 

 

Latest