Connect with us

Kerala

കോഴിക്കോട് ഓമശ്ശേരിയില്‍ ഹോട്ടലുകളില്‍ പരിശോധന; രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു. 17,000 രൂപ പിഴ ചുമത്തി

പഴകിയ പൊറോട്ടയും ചപ്പാത്തിയും, ഈച്ചകള്‍ പൊതിഞ്ഞിരിക്കുന്ന ഇറച്ചി വിഭവങ്ങള്‍ എന്നിവ കണ്ടെത്തി

Published

|

Last Updated

കോഴിക്കോട്  | ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി കടുംബാരോഗ്യ കേന്ദ്രവും ഓമശ്ശേരി ഗ്രാമപഞ്ചായത്തും നടത്തിയ റെയ്ഡില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു. ലൈസന്‍സ് ഇല്ലാതെയും അനധികൃതമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലും പ്രവര്‍ത്തിച്ച ഓമശ്ശേരി ടൗണിലെ രണ്ട് ഹോട്ടലുകളാണ് അടപ്പിച്ചത്.

പഴകിയ പൊറോട്ടയും ചപ്പാത്തിയും, ഈച്ചകള്‍ പൊതിഞ്ഞിരിക്കുന്ന ഇറച്ചി വിഭവങ്ങള്‍ എന്നിവ കണ്ടെത്തി . ദുര്‍ഗന്ധം വമിക്കുന്ന ഫ്രീസറിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ അധികവും സൂക്ഷിച്ചിരുന്നത്. മലിനജലം വഴിയിലേക്കാണ് ഒഴുക്കിവിടുന്നത്. അടുക്കളയും പരിസരവും വൃത്തിഹീനമാണ്. ഈ സാഹചര്യത്തിലാണ് 17,000 രൂപ പിഴ ചുമത്തിയത്.

പഞ്ചായത്തിലെ 32 സ്ഥാപനങ്ങളിലാണ് ഇന്ന് മിന്നല്‍ പരിശോധന നടന്നത്. നിരവധി സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനുസൃതം നടപടികള്‍ കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. മല്‍സ്യ കടകള്‍, ഇറച്ചി കടകള്‍. ബേക്കറികള്‍, കൂള്‍ബാറുകള്‍, ബേങ്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം പരിശോധന നടത്തുകയുണ്ടായി. വരും ദിവസങ്ങളിലും പരിശോധന തുടരും.