Connect with us

Kerala

ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധം; രാഷ്ട്രീയ നിയമനമല്ല: എ കെ ബാലന്‍

ഉയര്‍ന്ന അക്കാദമിക് സ്‌കോറിന് പ്രത്യേക വെയിറ്റേജ് ഇല്ല

Published

|

Last Updated

തിരുവനന്തപുരം |     വിവാദമായ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനം മരവിപ്പിച്ച വര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധ മെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. ഗവര്‍ണറുടെ നടപടി സര്‍വകലാശാല ആക്ടിന് എതിരാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. രാഷ്ട്രീയ നിയമനമെന്നത് നിര്‍ഭാഗ്യകരമാണെന്നും എ കെ ബാലന്‍ പറഞ്ഞു. മെറിറ്റിലുള്ളവര്‍ നേതാക്കളുടെ മക്കളായാല്‍ അവര്‍ക്ക് ജോലി നല്‍കാന്‍ പാടില്ലേയെന്നും എ കെ ബാലന്‍ ചോദിച്ചു.

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നല്‍കാനുള്ള നീക്കമാണ് ഗവര്‍ണര്‍ തടഞ്ഞത്.

ഉയര്‍ന്ന അക്കാദമിക് സ്‌കോറിന് പ്രത്യേക വെയിറ്റേജ് ഇല്ലെന്നും മിനിമം മാര്‍ക്കുള്ളവര്‍ക്ക് ഇന്‍ര്‍വ്യൂവിന് യോഗ്യത ലഭിക്കുമെന്നും ശേഷമുള്ളത് ഇന്‍ര്‍വ്യൂവിലൂടെയാണ് തീരുമാനിക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.ഗവര്‍ണറുടെ സമീപനത്തോട് കേരളീയ പൊതു സമൂഹത്തിന് പൊരുത്തപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest