Connect with us

Kozhikode

ശരീഫ് കാരശ്ശേരിക്ക് ഗോൾഡൻ വിസ

പ്രസിദ്ധീകരണ മേഖലയിൽ നടത്തിയ നിസ്തുല സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ദീർഘകാല വിസ അനുവദിച്ചിരിക്കുന്നത്.

Published

|

Last Updated

ദുബൈ | സിറാജ് ദിനപത്രം ഗൾഫ് ഡയറക്ടറും ജനറൽ മാനേജരും ഐ സി എഫ് ഇന്റർനാഷണൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ശരീഫ് കാരശ്ശേരിക്ക് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ. പ്രസിദ്ധീകരണ മേഖലയിൽ നടത്തിയ നിസ്തുല സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ദീർഘകാല വിസ അനുവദിച്ചിരിക്കുന്നത്.

കോഴിക്കോട് കാരശ്ശേരി സ്വദേശിയായ ശരീഫ്, സിറാജ് ഗൾഫ് എഡിഷൻ പ്രാവർത്തികമാക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചയാളാണ്. യു എ ഇയിലെ വിവിധ മന്ത്രാലയങ്ങൾ, ഡിപ്പാർട്മെന്റുകൾ, സാംസ്‌കാരിക കൂട്ടായ്മകൾ എന്നിവയുടെ നിരവധി ആദരവുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

മർകസ് ഗ്ലോബൽ മീഡിയ സെക്രട്ടറി, പ്രവാസി വായന ഗൾഫ് എഡിറ്റർ തുടങ്ങിയ പദവികളും വഹിക്കുന്നു.

Latest