Connect with us

Kerala

ഒന്‍പത് കിലോ കഞ്ചാവുമായി യുവതിയടക്കം നാല് പേര്‍ അറസ്റ്റില്‍

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ഉച്ചയോടെ പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്

Published

|

Last Updated

കോഴിക്കോട് |  ബാലുശേരി എകരൂരില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അലക്സ് വര്‍ഗീസ് (24), സഹോദരന്‍ അജിത് വര്‍ഗീസ് (22), താമരശ്ശേരി തച്ചംപൊയില്‍ ഇ കെ പുഷ്പ എന്ന റജിന (40), രാരോത്ത് പരപ്പന്‍പൊയില്‍ സനീഷ്‌കുമാര്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 9 കിലോ കഞ്ചാവ് കണ്ടെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ഉച്ചയോടെ പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. അറസ്റ്റിലായ രണ്ടു പേര്‍ മറ്റു കേസുകളില്‍ പ്രതികളാണ്. റജിനക്കെതിരെ മറ്റു സംസ്ഥാനങ്ങളിലും കേസുണ്ടെന്നും പോലീസ് അറിയിച്ചു.