Connect with us

Kerala

മുത്തങ്ങ വനത്തില്‍ കാട്ടുതീ പടരുന്നു ; ഏക്കര്‍ കണക്കിന് വനഭൂമി കത്തി നശിച്ചു

തീ അണക്കാന്‍ ശ്രമം തുടരുന്നു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി | വയനാട് മുത്തങ്ങ വനമേഖലയില്‍ കാട്ടുതീ പടരുന്നു. മൂലങ്കാവ് കാരശ്ശേരി വനാതിര്‍ത്തിയിലാണ് തീപ്പിടുത്തമുണ്ടായത്. വനത്തിനുള്ളിലെ ജനവാസ കേന്ദ്രത്തിനടുത്തുള്ള മുളങ്കാടുകള്‍ക്കാണ് തീപ്പിടിച്ചിരിക്കുന്നത്. ഏക്കര്‍ കണക്കിന് വനഭൂമി അഗ്‌നിക്കിരയായി.

സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഫയര്‍ഫോഴ്‌സും വനം വകുപ്പും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കാട്ടില്‍ ആനകള്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കാറ്റ് തടസ്സമാവുകയാണ്. മുമ്പും ഈ മേഖലയില്‍ സമാന രീതിയില്‍ തീപ്പിടുത്തമുണ്ടായിരുന്നു.

 

Latest