Connect with us

media one ban

കോടതി വിധിക്ക് പിന്നാലെ മീഡിയ വണ്‍ സാറ്റലൈറ്റ് സംപ്രേഷണം നിര്‍ത്തി

ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്നും നീതി പുലരുമെന്നാണ് പ്രതീക്ഷയെന്നും ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍

Published

|

Last Updated

കോഴിക്കോട് | കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളിയതോടെ സാറ്റലൈറ്റ് സംപ്രേഷണം മീഡിയ വണ്‍ നിര്‍ത്തി. വിധിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്നും നീതി പുലരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പ്രതികരിച്ചു. കോടതി വിധി വന്ന് ഏതാനും സമയങ്ങള്‍ക്കകം തന്നെ ചാനല്‍ സംപ്രേഷണം നിര്‍ത്തിവെക്കുകയായിരുന്നു.

കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് നല്‍കിയ ഹരജി തള്ളുകയായിരുന്നു. ജസ്റ്റിസ് എന്‍ നാഗരേഷിന്റേതാണ് വിധി.

രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ കമ്മിറ്റി തീരുമാനിച്ചത്. ഇവര്‍ നല്‍കിയ വിവരങ്ങള്‍ സ്വീകരിക്കുകയാണ് മന്ത്രാലയം ചെയ്തിരിക്കുന്നത്. അതിനാല്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാതിരിക്കാനുള്ള തീരുമാനം നീതികരിക്കാവുന്നതാണ്. അതിനാല്‍ പരാതി തള്ളുന്നവെന്നും ജസ്റ്റിസ് നാഗരേഷ് പറഞ്ഞു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹരജിയിലെ വാദം. എന്നാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടന് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതില്‍ ഇടപെടരുത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതി തീരുമാനം.

 

 

Latest