Fodder scam
കാലിത്തീറ്റ കുംഭകോണം: അവാസന കേസില്‍ ഇന്ന് വിധി
മുഖ്യപ്രതി ലാലു പ്രസാദ് യാദവ് കോടതിയില്‍ നേരിട്ട് ഹാജരാകും
റാഞ്ചി | മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് മുഖ്യപ്രതിയായ കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ച് കേസുകളില്‍ അവസാനത്തേതില്‍ ഇന്ന് കോടതി വിധി. വിധി പറയുന്ന റാഞ്ചിയിലെ സി ബി ഐ പ്രത്യേക കോടതിയില്‍ ലാലു പ്രസാദ് യാദവ് നേരിട്ടെത്തും. നേരത്തെ ആദ്യ നാല് കേസുകളില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ഇപ്പോള്‍ ജാമ്യത്തിലാണ്.
ഡൊറാന്‍ഡ ട്രഷറിയില്‍ നിന്നും 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ കാട്ടി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 950 കോടിയിലേറെ രൂപ പിന്‍വലിച്ചെന്നായിരുന്നു കേസ്.







