Connect with us

International

നവംബര്‍ 30 വരെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു; എയര്‍ ഇന്ത്യ

സാധാരണയായി, ഫുള്‍ സര്‍വീസ് കാരിയര്‍ ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാണ് നടത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇസ്‌റാഈല്‍ -ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് നവംബര്‍ 30 വരെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ ഏഴ് മുതല്‍ ടെല്‍ അവീവിലേക്കും പുറത്തേക്കും എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തിയിട്ടില്ല. സാധാരണയായി, ഫുള്‍ സര്‍വീസ് കാരിയര്‍ ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാണ് നടത്തുന്നത്. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്.

സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്‌റാഈലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഓപ്പറേഷന്‍ അജയ് പ്രകാരം കഴിഞ്ഞ മാസം എയര്‍ലൈന്‍ ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് കുറച്ച് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു.

 

 

Latest