Connect with us

fire accident

വെള്ളയില്‍ ഗാന്ധി റോഡ് കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപ്പിടിത്തം; പ്രദേശത്ത് ഭീതി പടര്‍ത്തി

വാഹനങ്ങളുടെ പെയിന്റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്.

Published

|

Last Updated

കോഴിക്കോട് | വെള്ളയില്‍ ഗാന്ധി റോഡില്‍ കാര്‍ വര്‍ക്ക് ഷോപ്പിലുണ്ടായ തീപ്പിടിത്തം ഭീതി പടര്‍ത്തി. സമീപത്തെ തെങ്ങുകളിലേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയതാണ് പ്രദേശത്ത് ആശങ്ക വിതച്ചത്. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്.

വാഹനങ്ങളുടെ പെയിന്റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് കാറുകള്‍ തള്ളി പുറത്തേക്ക് മാറ്റി. അതിനാല്‍ വലിയ അപകടം ഒഴിവായി.
അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീ പടരുന്ന സാഹചര്യമുണ്ടായി.

തൊട്ടടുത്തുള്ള വെള്ളയില്‍ ഫയര്‍ സ്റ്റേഷനില്‍ ഒരു യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ യൂണിറ്റ് മറ്റൊരിടത്തായിരുന്നു. മീഞ്ചന്തയില്‍ നിന്നാണ് ആദ്യ യൂണിറ്റെത്തിയത്. എന്നാല്‍ തീപടരാന്‍ തുടങ്ങിയതോടെ കൂടുതല്‍ യൂണിറ്റെത്തിക്കേണ്ടിവന്നു. നിറയെ വീടുകളും മറ്റുമുള്ള സ്ഥലമാണിത്. മൂന്ന് യൂണിറ്റുകള്‍ കൂടി സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

 

Latest