Connect with us

Kerala

കെ റെയിലിനെ അന്ധമായി എതിര്‍ക്കരുത്; വികസനകാര്യം ചര്‍ച്ച ചെയ്യുന്നിടത്ത് പ്രചാരണത്തിനിറങ്ങും: കെ വി തോമസ്

മസില്‍പവര്‍ ഉപയോഗിച്ച് കെ റെയിലിനെ എതിര്‍ക്കുന്ന സമീപനമാണ് ഇപ്പോഴുള്ളത്

Published

|

Last Updated

എറണാകുളം | തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജനങ്ങളുടെ വികസന പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് കെ വി തോമസ്. വികസന രാഷ്ട്രീയത്തിനൊപ്പമാണ് താനെന്ന് വളരെ നാളുകളായി വ്യക്തമാക്കിയിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു.കെ റെയിലിനെ അന്ധമായി എതിര്‍ക്കരുതെന്ന് കോണ്‍ഗ്രസ് വേദികളില്‍ പറഞ്ഞിരുന്നു. മസില്‍പവര്‍ ഉപയോഗിച്ച് കെ റെയിലിനെ എതിര്‍ക്കുന്ന സമീപനമാണ് ഇപ്പോഴുള്ളത്. കുറ്റി എടുത്ത് മാറ്റുന്നതൊക്കെ ഇതിന്റെ ഭാഗമായാണ്.

വികസനകാര്യം എവിടെ പറയാന്‍ കഴിയുന്നുവോ അവിടെ പ്രചാരണത്തിനിറങ്ങും.കോണ്‍ഗ്രസുകാരനായതിനാലാണ് അംഗത്വം പുതുക്കിയത്. ഇപ്പോള്‍ നേതൃത്വത്തിലുള്ള പലരുമാണ് കോണ്‍ഗ്രസിന്റെ വികാരം മനസിലാക്കാത്തത്. 2018 മുതല്‍ തനിക്കെതിരെ കോണ്‍ഗ്രസില്‍ നീക്കം നടക്കുന്നുണ്ടെന്നും കെ വി തോമസ് പറഞ്ഞു

 

Latest