Connect with us

National

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം

ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിരവധി തവണ സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇ.ഡിയാണ് കോടതിയെ സമീപിച്ചത്.

സമന്‍സ് നല്‍കിയിട്ടും ഹാജരാകാത്ത കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കെജ്രിവാളിനെതിരായ നടപടികള്‍ സ്റ്റേ ചെയ്യാനാകില്ലെന്ന് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ് നേതാവും മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്തേക്കും. കെ. കവിതയെ ഇന്ന് ഡല്‍ഹിയിലെ പി.എം.എല്‍.എ കോടതിയില്‍ ഹജരാക്കും. കേസുമായി ബന്ധപ്പെട്ട് ഇ.ഡി വിശദമായി ചോദ്യം ചെയ്യും.

 

 

 

 

Latest