Connect with us

Organisation

ആഴത്തിലുള്ള അറിവന്വേഷണങ്ങളെ പ്രയോഗവത്കരിക്കണം: ഖലീല്‍ തങ്ങള്‍

മനുഷ്യര്‍ക്കിടയില്‍ നന്മയും മൂല്യബോധവും വളര്‍ത്താനും മനസ്സുകളെ ആത്മീയമായി സംസ്‌കരിക്കാനും നല്ല മനുഷ്യര്‍ ആവശ്യമാണ്. അതിന് ഗഹനമായ അറിവും കാഴ്ചപ്പാടും ഉള്ള വിദ്യാര്‍ഥി സമൂഹം വളര്‍ന്നുവരണം.

Published

|

Last Updated

തൃശൂര്‍ | ആഴത്തിലുള്ള അറിവന്വേഷണങ്ങളാണ് ഇന്നത്തെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ആവശ്യമെന്നും അതിന് പ്രോത്സാഹനപരവും പ്രയോഗവത്കരിക്കുന്നതുമായ സമീപനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി. തൃശൂര്‍ ചെറുതുരുത്തിയില്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ വിഷയങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന കാലഘട്ടമാണിത്. എന്നാല്‍, മനുഷ്യര്‍ക്കിടയില്‍ നന്മയും മൂല്യബോധവും വളര്‍ത്താനും മനസ്സുകളെ ആത്മീയമായി സംസ്‌കരിക്കാനും നല്ല മനുഷ്യര്‍ ആവശ്യമാണ്. അതിന് ഗഹനമായ അറിവും കാഴ്ചപ്പാടും ഉള്ള വിദ്യാര്‍ഥി സമൂഹം വളര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗവേഷണാത്മകമായ ചിന്തകളും ആഴത്തിലുള്ള പഠനങ്ങളും ജീവിതത്തിന്റെ ഭാഗമാക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം. അറിവിനെ തേടുന്ന, ചിന്തിക്കുന്ന സമൂഹത്തിന് ഗുണം ചെയ്യുന്ന യുവതലമുറയെയാണ് ഇന്നത്തെ ലോകത്തിനും മനുഷ്യരാശിക്കും ആവശ്യമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest