Connect with us

National

രക്തസമ്മര്‍ദം കുറഞ്ഞു; കെജ്‌രിവാളിനെ വിശ്രമ മുറിയിലേക്ക് മാറ്റി

ഇ ഡിയുടെ വാദം അവസാനിച്ചിട്ടുണ്ട്. നിലവില്‍ കെജ് രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി വാദം നടത്തുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ റോസ് അവന്യു കോടതി വാദം കേള്‍ക്കുന്നതിനിടെ അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണിത്.

കെജ്‌രിവാളിനെ വിശ്രമ മുറിയിലേക്കു മാറ്റി. എന്നാല്‍, കോടതിയില്‍ വാദപ്രതിവാദങ്ങള്‍ നിര്‍ത്തിവച്ചിട്ടില്ല.

ഇ ഡിയുടെ വാദം അവസാനിച്ചിട്ടുണ്ട്. 43 മിനുട്ട് സമയമാണ് ഇ ഡി തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കുന്നതിനായി എടുത്തത്. നിലവില്‍ കെജ്‌രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി വാദം നടത്തുകയാണ്.