Connect with us

Kerala

ഷാഫി പറമ്പിലിനെതിരെ സൈബര്‍ ആക്രമണം; സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്

കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പേരാമ്പ്ര പോലീസ് കേസെടുത്തത്.

Published

|

Last Updated

കോഴിക്കോട് | വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരായ സൈബര്‍ ആക്രമണത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ അജീഷിനും മറ്റൊരാള്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പേരാമ്പ്ര പോലീസ് കേസെടുത്തത്. യുഡിഎഫിന്റെ പരാതിയിലാണ് നടപടി.

സാമൂഹികമാധ്യമമായ ഫേസ്ബുക്ക് വഴി ഷാഫി പറമ്പിലിനെയും മുസ്ലിം സമുദായത്തേയും അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്തുവെന്നാണ് പരാതി.

നേരത്തെ വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതിന് അഞ്ചോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.