Connect with us

National

കെജ്‌രിവാളിന് കസ്റ്റഡിയോ, ജാമ്യമോ; കോടതി ഉത്തരവ് ഉടന്‍

റോസ് അവന്യൂ കോടതിയില്‍ മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായി.

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ അരവിന്ദ് കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വിടണമെന്ന ഇ ഡി ആവശ്യത്തില്‍ ഉത്തരവ് ഉടന്‍. റോസ് അവന്യൂ കോടതിയില്‍ മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

കെജ്‌രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇ ഡി ആവശ്യം.

കോടതിക്ക് പുറത്ത വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.