Connect with us

cpim party congress

കണ്ണൂരിന്റെ വാനില്‍ ചെമ്പതാക ഉയര്‍ന്നു; 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം

പിണറായി വിജയന്‍ പതാകയുയര്‍ത്തി

Published

|

Last Updated

കണ്ണൂര്‍ | സി പി ഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. പൊതുസമ്മേളന വേദിയായ എ കെ ജി നഗറില്‍ (ജവഹര്‍ സ്‌റ്റേഡിയം) പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗത സംഘം ചെയര്‍മാനും പി ബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പതാകയുയര്‍ത്തി. കയ്യൂരില്‍ നിന്നാണ് കൊടിമരം. പതാക പുന്നപ്ര വയലാറില്‍ നിന്നും. കൊടിമര ജാഥയും പതാക ജാഥയും വൈകിട്ടോടെയാണ് സമ്മേളന വേദിയിലെത്തിയത്.

പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പുറപ്പെട്ട പാര്‍ട്ടി കോണ്‍ഗ്രസ് പതാക ജാഥക്ക് എം സ്വരാജും കയ്യൂരില്‍ നിന്നും പുറപ്പെട്ട കൊടിമര ജാഥക്ക് കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചറുമാണ് നേതൃത്വം നല്‍കിയത്. വിവിധയിടങ്ങളില്‍ ഏര്‍പ്പെടുത്തിയ സ്വീകരണങ്ങള്‍ക്കൊടുവിലാണ് രണ്ട് ജാഥയും കണ്ണൂരില്‍ സമാപിച്ചത്. പതാക എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി.

Latest