Connect with us

Rajya Sabha candidate of the Congress

കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ്; ഷമ മുഹമ്മദും പരിഗണനയില്‍

ഉറപ്പുള്ള ഒരു സീറ്റിനായി തര്‍ക്കവും ചരടുവലിയും തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുന്ന ഏക സീറ്റിനായുള്ള ചരടുവലി മുറുകുന്നു. നിരവധി പേരുകള്‍ ഇതിനകം രംഗത്തെത്തി കഴിഞ്ഞു. ഹൈക്കമാന്‍ഡ് നോമിനി ശ്രീനിവാസന് കൃഷ്ണ, സംസ്ഥാന നേതക്കളായ എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, പത്മജ വേണുഗോപാല്‍ തുടങ്ങിയ നിരവധി പേരുകള്‍ ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു. ഏറ്റവും പുതുതായി ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് എ ഐ സി സി വക്താവ് ഷമ മുഹമ്മദിന്റേതാണ്. വനികള്‍ക്ക് അവസരം നല്‍കിയാല്‍ ഷമ മുഹമ്മദിനെ പരിഗണിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എം ലിജുവിന് രാജ്യസഭ സീറ്റ് നല്‍കണമെന്ന ആവശ്യവുമായി കെ സുധാകരന്‍ ഇന്നലെ രാഹുല്‍ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ലിജുവിനെ വെട്ടാന്‍ കെ സി വേണുഗോപാല്‍ അനുകൂലികളും എ ഗ്രൂപ്പും ശക്തമായി രംഗത്തുണ്ട്. എം ലിജുവിനെ പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന എട്ട് കെ പി സി സി ഭാരവാഹികള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചിട്ടുണ്ട്.

മത്സരിച്ച് തോറ്റവര്‍ക്ക് അവസരം നല്‍കരുതെന്ന് കെ മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു കഴിഞ്ഞു. മത്സരിച്ച് തോറ്റവര്‍ക്ക് അവസരം നല്‍കേണ്ടെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം എന്നിവരെ പരിഗണിക്കില്ല. എന്നാല്‍ സി പി എമ്മും, സി പി ഐയും യുവാക്കളെ രാജ്യസഭയിലേക്ക് അയക്കാന്‍ തീരുമാനിച്ചതിനാല്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കമുണ്ടായില്ലെങ്കില്‍ വലിയ ചര്‍ച്ചയാകുമെന്ന് കെ സുധാകരന്‍ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. തര്‍ക്കം പരിഹരിച്ച് നാളെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ച പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനായ ശ്രീനിവാസന്‍ കൃഷ്ണ്‍നെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കെട്ടിയിറക്കിയ സ്ഥാനാര്‍ഥി വേണ്ടെന്നും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നുമാണ് സാമുഹിക മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

 

 

---- facebook comment plugin here -----

Latest