Connect with us

Kozhikode

സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചക്ക് രാമല്ലൂരില്‍ ഇന്ന് തുടക്കം

ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് ഇന്ന് ജുമുഅക്ക് ശേഷം പതാക ഉയര്‍ത്തുന്നതോടെ തുടക്കമാവും.

Published

|

Last Updated

കല്‍പ്പത്തൂര്‍ | രാമല്ലൂര്‍ മഹല്ല് സുന്നി ജമാഅത്തിന് കീഴില്‍ ഒന്നര പതിറ്റാണ്ടിലധികമായി രാമല്ലൂരില്‍ നടന്നു വരുന്ന മടവൂര്‍ സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചയുടെ ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് ഇന്ന് ജുമുഅക്ക് ശേഷം പതാക ഉയര്‍ത്തുന്നതോടെ തുടക്കമാവും.

ഉല്‍ഘാടന ദിവസമായ ഇന്ന് അബ്ദുല്ല സഖാഫി അരീക്കോടിന്റെ പ്രാര്‍ഥനയോടെ മഹല്ല് പ്രസിഡന്റ് വി കെ തറുവയ് താഇഫിന്റെ അധ്യക്ഷതയില്‍ മഹല്ല് ഖത്വീബ് അലി അക്ബര്‍ അമാനി ഉദ്ഘാടനം ചെയ്യും. ഇര്‍ഷാദ് നൂറാനി അസ്സഖാഫി മുഖ്യ പ്രഭാഷണം നടത്തും.

രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി ഏഴിന് മഹ്‌ളറത്തുല്‍ ബദ്‌രിയ്യയോടെ തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന മദ്ഹുര്‍റസൂല്‍ പാടിപ്പറയലിന് അഷ്‌റഫ് പെരുമുഖം നേതൃത്വം നല്‍കും.

സമാപന ദിവസമായ ഞായറാഴ്ച രാത്രി ഏഴിന് മൗലിദ് പാരായണത്തോടെ ആത്മീയ സമ്മേളനത്തിന് തുടക്കമാവും. എസ് പി എച്ച് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. തുടര്‍ന്ന് മൗലിദ് പാരായണവും ആത്മീയ സമ്മേളനവും നടക്കും. കൗസര്‍ സഖാഫി പന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ ആത്മീയ സമ്മേളനത്തിന് നേതൃത്വം നല്‍കും.

 

Latest