Connect with us

Kerala

ജന്തര്‍ മന്തര്‍ രണ്ടാംഘട്ട സമരം ഉടന്‍ ആരംഭിക്കും; അഭിജിത് ദീപ്‌കെ

ഡല്‍ഹിയില്‍ വളണ്ടിയര്‍ മീറ്റിങ് നടത്തുന്നതിനായി മുറികള്‍ വാടകയ്ക്ക് നല്‍കാന്‍ ഉടമകള്‍ തയ്യാറാകുന്നല്ല

Published

|

Last Updated

ന്യൂഡല്‍ഹി | പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്ന സൂചന നല്‍കി സി ജെ പി. ജന്തര്‍ മന്തര്‍ രണ്ടാംഘട്ട സമരം ഉടന്‍ ആരംഭിക്കുമെന്ന് സി ജെ പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ വ്യക്തമാക്കി. ഡല്‍ഹിയില്‍ വളണ്ടിയര്‍ മീറ്റിങ് നടത്തുന്നതിനായി മുറികള്‍ വാടകയ്ക്ക് നല്‍കാന്‍ ഉടമകള്‍ തയ്യാറാകുന്നില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. മുകളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും അതിനാല്‍ സി ജെ പിക്ക് ഹാള്‍ നല്‍കാന്‍ സാധിക്കില്ലെന്നുമാണ് ഹാള്‍ ഉടമകള്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സി ജെ പി മീറ്റിങ് നടത്താന്‍ അനുവദിച്ചാല്‍ ഹാള്‍ ഉടമകളെ തൂക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ദീപ്‌കെ വെളിപ്പെടുത്തി. ഇതെല്ലാം ചെയ്യുന്നത് ബി ജെ പിയാണെന്നും ഇത്തരം പ്രവൃത്തികള്‍ സി ജെ പിയെ ഭയപ്പെടുത്തുമെന്ന് കരുതുന്നുവെങ്കില്‍ അത് വെറുതെ ആണെന്നും ദീപ്‌കെ വ്യക്തമാക്കി.

സി ജെ പിക്കെതിരായ പ്രതികാര നടപടി പോലീസ് തുടരുകയാണെന്നും പോലീസ് വീട്ടിലെത്തി ഉപദ്രവിക്കുന്നതായും സി ജെ പി വക്താവ് സൗരവ് ദാസ് ആരോപിച്ചു. തന്റെ പോണ്ടിച്ചേരിയിലെ കുടുംബവീട്ടില്‍ പോലീസ് എത്തി വീട്ടുകാരെ പലതരം ചോദ്യം ചെയ്യലുകള്‍ക്ക് വിധേയരാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് കുടുംബത്തെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭയപ്പെടുത്തി നിശബ്ദനാക്കുകയാണ് ലക്ഷ്യമെങ്കില്‍ അത് നടപ്പിലാകില്ലെന്നും സൗരവ് ദാസ് വ്യക്തമാക്കി.

Content Highlights:
CJP founder Abhijit Deepke announced the second phase of the Jantar Mantar protest in Delhi soon. He alleged that hall owners were threatened against renting space to CJP under pressure from BJP. CJP spokesperson Sourav Das also accused police of harassing his family on central government orders.

Latest