Connect with us

Kerala

സഹോദരിയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊന്ന കേസ്; സഹോദരന് ജീവപര്യന്തം ശിക്ഷ

2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഗിരിജ (47) ആണ് സഹോദരന്‍ മണിക്കുട്ടന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Published

|

Last Updated

ആലപ്പുഴ| ഹരിപ്പാട് കുടുംബ വീടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരിയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ. മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി കൃഷ്ണനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.

2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഗിരിജ (47) ആണ് സഹോദരന്‍ മണിക്കുട്ടന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുടുംബ വീടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കത്തിന് പിന്നാലെ പ്രകോപിതനായ മണിക്കുട്ടന്‍ സഹോദരിയെ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് ഗിരിജയുടെ മരണത്തിന് കാരണം.