Cabinet reshuffle
മന്ത്രിസഭാ പുനസ്സംഘടന: മാധ്യമങ്ങളില്‍ നടക്കുന്നത് ഊഹാപോഹമെന്നു മന്ത്രി ആന്റണി രാജു
സ്ഥാനത്തിനുവേണ്ടി കടിപിടികൂടുന്ന രീതി എല്‍ ഡി എഫിലില്ല.
തിരുവനന്തപുരം | മന്ത്രിസഭാ പുനസ്സംഘടനയെക്കുറിച്ചു മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച ഊഹാ പോഹങ്ങളാണെന്നു മന്ത്രി ആന്റണി രാജു. ഘടക കക്ഷി മാത്രിമാരുടെ കാലാവധി സംബന്ധിച്ചു ധാരണയുണ്ട്. സമയമാവുമ്പോള്‍ അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
സ്ഥാനത്തിനുവേണ്ടി കടിപിടികൂടുന്ന രീതി എല്‍ ഡി എഫിലില്ല. തന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളും മുന്നണിയും നല്‍കുന്ന സ്ഥാനങ്ങള്‍ വഹിക്കുന്നു എന്നുമാത്രം. മന്ത്രിസഭാ രൂപീകരണ സമയത്ത് മന്ത്രിസ്ഥാനം വേണ്ടെന്നു പറഞ്ഞ ആളാണ് ഞാന്‍. ഒരു സംസ്ഥാനം നോക്കുന്നതിനേ ക്കാള്‍ സുഗമമാണ് ഒരുമണ്ഡലം നോക്കുക എന്നത്.തന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളാണു വിലയിരു ത്തേണ്ടത്. മുന്നണിയെടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കാന്‍ മടിയില്ല. ഇപ്പോള്‍ നടക്കുന്ന തെല്ലാം മാധ്യമങ്ങളുടെ ഊഹാപോഹം മാത്രമാണ്. മാറ്റങ്ങള്‍ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ രണ്ടരവര്‍ഷം പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ മാറുമെന്നും പകരം കടന്നപ്പള്ളി രാമചന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍ എന്നിവര്‍ മന്ത്രിസഭയില്‍ എത്തുമെന്നുമാണു വാര്‍ത്തകള്‍. ഇതോടൊപ്പംട സി പി എം മന്ത്രിയായ വീണാജോര്‍ജ് സ്പീക്കര്‍ സ്ഥാനത്തേക്കു മാറി സ്പീക്കര്‍ ഷംസീര്‍ ആരോഗ്യമന്ത്രിയാവുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.


