Connect with us

Eranakulam

ബ്രഹ്മപുരം തീപിടുത്തം: എറണാകുളം ജില്ലയിലെ വിവിധ മേഖലകളിൽ നാളെയും സ്കൂൾ അവധി

അങ്കണവാടി മുതൽ യുപി വരെ ക്ലാസുകൾക്കാണ് അവധി. പരീക്ഷകൾക്ക് മാറ്റമില്ല.

Published

|

Last Updated

കൊച്ചി | ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടർന്നുണ്ടായ പുകശല്യം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലെ സ്കൂളുകൾക്ക് നാളെയും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടി മുതൽ യുപി വരെ ക്ലാസുകൾക്കാണ് അവധി. പരീക്ഷകൾക്ക് മാറ്റമില്ല.

വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും
തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുൻസിപ്പാലിറ്റികളിലുമാണ് അവധി ബാധകം. വിദ്യാർഥികളുടെ ആരോഗ്യപരമായ മുൻപകരുതലുകളുടെ ഭാഗമായാണ് അവധിയെന്ന് കലക്ടർ അറിയിച്ചു.

---- facebook comment plugin here -----

Latest