Connect with us

Kerala

തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ ബിഎല്‍ഒ മരിച്ചു

പാലാ ടൗണിലെ അങ്കണവാടി വര്‍ക്കറായിരുന്ന കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കല്‍ തൊട്ടിയില്‍ പി.ടി ആശാലതയാണ് മരിച്ചത്.

Published

|

Last Updated

കോട്ടയം|തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) മരിച്ചു. പാലാ ടൗണിലെ അങ്കണവാടി വര്‍ക്കറായിരുന്ന കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കല്‍ തൊട്ടിയില്‍ പി.ടി ആശാലത (56) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മൂന്നാനി ഭാഗത്തായിരുന്നു അപകടം നടന്നത്. പാലാ നിയമസഭാ മണ്ഡലത്തിലെ 126-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ആയിരുന്നു.

ആശാലത റോഡിനു കുറുകെ കടക്കുമ്പോള്‍ കാറിടിച്ച് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ് പരേതനായ സയനന്‍. മക്കള്‍ അര്‍ജുന്‍ (നോര്‍വെ), നിബില (ദുബൈ).

 

 

Latest