Connect with us

crpf javan

ആദ്യഘട്ടം തെരഞ്ഞെടുപ്പിനിടെ സ്‌ഫോടനം; കേന്ദ്രസേന ഉദ്യോഗസ്ഥന് വീരമൃത്യു

നക്സല്‍ ബാധിത പ്രദേശമായ ബസ്തര്‍ ലോക്സഭാ മണ്ഡലത്തിലാണ് സ്‌ഫോടനമുണ്ടായ ബിജാപൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ആദ്യഘട്ടം തെരഞ്ഞെടുപ്പിനിടെ സ്‌ഫോടനത്തില്‍ ഡ്യൂട്ടിക്കിടെയുണ്ടായിരുന്ന കേന്ദ്രസേന ഉദ്യോഗസ്ഥന് വീരമൃത്യു.

ഛത്തിസ്ഗഡിലെ ബിജാപൂരിലുണ്ടായ സ്‌ഫോടനത്തിലാണ് സി ആര്‍ പി എഫ് അസിസ്റ്റന്റ് കമാന്‍ഡന്റിനാണ് സ്‌ഫോടനത്തില്‍ ഗുരുതര പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉസൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗല്‍ഗാം ഗ്രാമത്തിന് സമീപത്തുള്ള ഒരു പോളിംഗ് ബൂത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയാണ് സംഭവമുണ്ടായത്. നക്സല്‍ ബാധിത പ്രദേശമായ ബസ്തര്‍ ലോക്സഭാ മണ്ഡലത്തിലാണ് ബിജാപൂര്‍ ജില്ല സ്ഥിതിചെയ്യുന്നത്. പരിക്കേറ്റയാള്‍ക്ക് പ്രാഥമിക വൈദ്യചികിത്സ നല്‍കിയാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.