Connect with us

Kerala

കെജ്‌രിവാളിന്റെ രാജിക്ക് നിര്‍ദേശം നല്‍കണമെന്ന് ബി ജെ പി; നിയമോപദേശം തേടി ലെഫ്റ്റനന്റ് ഗവര്‍ണര്‍

അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അടിയന്തര വാദം കേട്ടില്ല. നാളെ രാവിലെ കേസ് പരിഗണിക്കാനാണ് പരമോന്നത കോടതിയുടെ തീരുമാനം.

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കണമെന്ന് ബി ജെ പി. രാജിക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി പാര്‍ട്ടി ലെഫ്റ്റനന്റ് ഗവര്‍ണറെ സമീപിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടുകയാണ്.

അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അടിയന്തര വാദം കേട്ടില്ല. ഇന്ന് രാവിലെ കേസ് പരിഗണിക്കാനാണ് പരമോന്നത കോടതിയുടെ തീരുമാനം. ഇന്നലെ രാത്രി തന്നെ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇതിന് കോടതി തയ്യാറായില്ല.

ഇ ഡി ഓഫീസിലെത്തിച്ച കെജ്‌രിവാളിന്റെ മെഡിക്കല്‍ പരിശോധന ഉടന്‍ നടത്തും. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കുമെന്ന് ഇ ഡി വ്യക്തമാക്കി.