Connect with us

National

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം

ലഖ്നൗ ഡിവിഷണല്‍ കമ്മിഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്.

Published

|

Last Updated

അയോധ്യ| രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി ക്ഷേത്ര ട്രസ്റ്റിന് കൈമാറി. ലഖ്നൗ ഡിവിഷണല്‍ കമ്മിഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ എട്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് വിവരം.

അയോധ്യയില്‍ ഏകദേശം 200 കോടിയുടെ കൊള്ള നടന്നിട്ടുണ്ടെന്നാണ് പ്രത്യേക എസ്ഐടിയുടെ കണ്ടെത്തല്‍. രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് മുന്‍ അംഗം അനില്‍ മിശ്രയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Content Highlights:
The Special Investigation Team submitted its final report on the Ram Mandir donation scam to the UP government. Led by the Lucknow Divisional Commissioner, the probe reveals a Rs 200 crore fraud and negligence by former trust member Anil Mishra. Eight people have been booked so far.

Latest