Connect with us

Kuwait

കുവൈത്തില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാരം കാലത്ത് 5.43ന്

ഇന്ന് മുതല്‍ കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി അഞ്ച് ദിവസത്തെ പൊതു അവധി കഴിഞ്ഞ് ഞായറാഴ്ച സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും.

Published

|

Last Updated

കുവൈത്ത് സിറ്റി | ഇന്നലെ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഇന്ന് റംസാന്‍ മുപ്പതും പൂര്‍ത്തിയാക്കി കുവൈത്തിലെ വിശ്വാസികള്‍ നാളെ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കും. കാലത്ത് 5.43ന് എല്ലാ പള്ളികളിലും ഈദ് നിസ്‌കാരം നടക്കും. ഇന്ന് മുതല്‍ കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി അഞ്ച് ദിവസത്തെ പൊതു അവധി കഴിഞ്ഞ് ഞായറാഴ്ച സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും.

ഈദുല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ചതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കുടുംബവുമൊത്തുള്ള പെരുന്നാള്‍ ആഘോഷത്തിന് പുറപ്പെടുന്ന വിദേശികളുടെ തിരക്കാണ് ഇപ്പോഴുള്ളത്. മറ്റു രാജ്യങ്ങളില്‍ പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പുറപ്പെടുന്ന സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്.

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് വ്യോായാന മന്ത്രാലയം വിമാനത്താവളത്തില്‍ വന്‍ സജ്ജീകരണവും സുരക്ഷയുമാണ് ഒരുക്കിയിട്ടുള്ളത്.

---- facebook comment plugin here -----

Latest