Connect with us

Kerala

കാറും ഓട്ടോയും ഉരസിയതിനെച്ചൊല്ലി തര്‍ക്കം; ആലുവയില്‍ നടുറോഡില്‍ യുവാക്കളെ തല്ലിച്ചതച്ചു

ഏലൂക്കര സ്വദേശി നഫീസ്, സുഹൃത്ത് ബിലാല്‍ എന്നിവര്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്.

Published

|

Last Updated

ആലുവ | ആലുവയില്‍ നടുറോഡില്‍ യുവാക്കളെ തല്ലിച്ചതച്ചു. ഏലൂക്കര സ്വദേശി നഫീസ്, സുഹൃത്ത് ബിലാല്‍ എന്നിവര്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്.

കാറും ഓട്ടോറിക്ഷയും ഉരസിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഓട്ടോ ഡ്രൈവറും സംഘവുമാണ് യുവാക്കളെ മര്‍ദിച്ചത്.

കല്ലും വടിയും കൊണ്ടുള്ള മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നഗര ഹൃദയത്തില്‍ ആലുവ മാര്‍ക്കറ്റ് പരിസരത്താണ് അക്രമമുണ്ടായത്. വാഹന തിരക്കേറിയ ഭാഗമാണ് ഇവിടം.

Latest