Connect with us

aranmula jalolsavam

ആറന്മുള ജലോത്സവം: മല്ലപ്പുഴശേരിയും ഇടപ്പാവൂരും ജേതാക്കള്‍

പരപ്പുഴ കടവ് മുതല്‍ ആറന്മുള സത്രക്കടവ് വരെയുള്ള 1.7 കിലോമീറ്റര്‍ ദൂരം വരുന്ന വാട്ടര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ജലോത്സവത്തില്‍ 49 പള്ളിയോടങ്ങള്‍ പങ്കെടുത്തു. 

Published

|

Last Updated

ആറന്മുള | ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ എ ബാച്ചില്‍ മല്ലപ്പുഴശേരി പള്ളിയോടവും ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടവും ജേതാക്കളായി. എ ബാച്ചില്‍ കുറിയന്നൂര്‍ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാം സ്ഥാനത്തും ളാക ഇടയാറന്മുള പള്ളിയോടം നാലാം സ്ഥാനത്തും എത്തി. ബി ബാച്ചില്‍ പുല്ലൂപ്രം പള്ളിയോടം രണ്ടാം സ്ഥാനവും വന്മഴി പള്ളിയോടം മൂന്നാംസ്ഥാനവും നേടി. എ ബാച്ച് ലൂസേഴ്‌സ് ഫൈനലില്‍ പുന്നംതോട്ടം ഒന്നാം സ്ഥാനത്തും ഇടയാറന്മുള കിഴക്ക് രണ്ടാം സ്ഥാനത്തും ഇടയാറന്മുള മൂന്നാം സ്ഥാനത്തും പ്രയാര്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ബി ബാച്ച് ലൂസേഴ്‌സ് ഫൈനലില്‍ പുതുക്കുളങ്ങര പള്ളിയോടം ഒന്നാം സ്ഥാനത്ത് എത്തി. മുതുവഴി, കോടിയാട്ടുകര പള്ളിയോടങ്ങള്‍ രണ്ടാം സ്ഥാനം പങ്കിട്ടു.

പരപ്പുഴ കടവ് മുതല്‍ ആറന്മുള സത്രക്കടവ് വരെയുള്ള 1.7 കിലോമീറ്റര്‍ ദൂരം വരുന്ന വാട്ടര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ജലോത്സവത്തില്‍ 49 പള്ളിയോടങ്ങള്‍ പങ്കെടുത്തു. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണാനന്ദ ഭദ്രദീപം തെളിച്ചതോടെയാണ് ജലോത്സവം തുടങ്ങിയത്. ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ആന്റോ ആന്റണി എം പിയും ഉദ്ഘാടനം എന്‍ എസ് എസ് പ്രസിഡന്റ് ഡോ. എം ശശികുമാറും നിര്‍വഹിച്ചു. മത്സര വള്ളംകളി ഉദ്ഘാടനം ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു. രാമപുരത്ത് വാര്യര്‍ പുരസ്‌കാരം അന്തരിച്ച കവയത്രി സുഗതകുമാരിക്ക് വേണ്ടി മകള്‍ ലക്ഷ്മി അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എയില്‍ നിന്ന് ഏറ്റുവാങ്ങി. പള്ളിയോട സേവാ സംഘത്തിന്റെ സുവനീര്‍ പാഞ്ചജന്യത്തിന്റെ പ്രകാശനം സജി ചെറിയാന്‍ എം എല്‍ എ നിര്‍വഹിച്ചു.

പള്ളിയോട ശില്‍പ്പി ചങ്ങംകരി വേണു ആചാരിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ ആദരിച്ചു. വഞ്ചിപ്പാട്ട് ആശാന്മാരായ കീഴ്വന്‍മഴി സോമശേഖരന്‍ നായര്‍, ഇടയാറന്മുള മധുസൂദനന്‍ പിള്ള, മേലുകര ശശിധരന്‍ നായര്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആദരിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ എസ് രാജന്‍ അധ്യക്ഷത വഹിച്ചു.  മുന്‍ എം എല്‍ എമാരായ കെ സി രാജഗോപാലന്‍, എ പത്മകുമാര്‍, കെ ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, എന്‍ എസ് എസ് രജിസ്ട്രാര്‍ പി എന്‍ സുരേഷ്, കെ കൃഷ്ണന്‍കുട്ടി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജിജി ചെറിയാന്‍, പന്തളം ബ്ലോക്ക് പഞ്ചായത്തംഗം അനില, മല്ലപ്പുഴശേരി പഞ്ചായത്ത് അംഗങ്ങളായ സി ആര്‍ സതിദേവി, എസ് ശ്രീലേഖ, ആറന്മുള പഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കല്‍, പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ഥസാരഥി ആര്‍ പിള്ള, ട്രഷറര്‍ കെ സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ജി വെണ്‍പാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അജീഷ് കുമാര്‍, വി ആര്‍ രാജശേഖരന്‍, രഘു മാരാമണ്‍, സുകുമാരപ്പണിക്കര്‍, മോഹന്‍കുമാര്‍, അഡ്വ. രാജഗോപാല്‍, ഹരിദാസ് ഇടത്തിട്ട, വി ആര്‍ രാധാകൃഷ്ണന്‍ നായര്‍, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഹിന്ദുമഹാമണ്ഡലം പ്രസിഡന്റ് പി എസ് നായര്‍, കെ എസ് മോഹനന്‍പിള്ള പങ്കെടുത്തു.

Latest