Connect with us

Kerala

മന്ത്രി വീണാ ജോര്‍ജിനെതിരെ അടൂരില്‍ വീണ്ടും പോസ്റ്റര്‍

മന്ത്രിക്കെതിരെ സംസാരിച്ചാല്‍ ഭീഷണിപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് ഒസിവൈഎം നേതാക്കള്‍

Published

|

Last Updated

പത്തനംതിട്ട |  അടൂരില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ വീണ്ടും പോസ്റ്റര്‍. ഓര്‍ത്തഡോക്‌സ് യുവജനസംഘം(ഒസിവൈഎം)ത്തിന്റെ പേരിലാണ് പോസ്റ്റര്‍. ചര്‍ച്ച് ബില്‍ വിഷയത്തില്‍ മന്ത്രിക്കെതിരെ നേരത്തെയും യുവജനസംഘം പോസ്റ്റര്‍ പതിച്ചിരുന്നു. ഈ സംഭവത്തില്‍ ഒരു യുവാവിനെതിരെ കലാപാഹ്വാനത്തിനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് വീണ്ടും പോസ്റ്റര്‍ പ്രതിഷേധവുമായി യുവാക്കള്‍ രംഗത്തെത്തിയത്. മന്ത്രിക്കെതിരെ സംസാരിച്ചാല്‍ ഭീഷണിപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് ഒസിവൈഎം നേതാക്കള്‍ പ്രതികരിച്ചു.

‘ചര്‍ച്ച് ബില്‍; പിണറായി വിജയന്‍ നീതി നടപ്പാക്കണം’, ‘നമ്മുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം’ എന്നിങ്ങനെയാണ് നേരത്തെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ എഴുതിയിരുന്നത്.