Connect with us

ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പായ ജെയിംസ് വെബ് അതിന്റ വിജയപട്ടികയിലേക്ക് ഒരു പൊൻതൂവൽ കൂടി തുന്നിച്ചേർത്തു. സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമെന്ന് തോന്നിപ്പിക്കുന്ന പുതിയൊരു ഗ്രഹത്തെ അഥവാ എക്സോപ്ലാനറ്റിനെ കണ്ടെത്തിയിരിക്കുകയാണ് ജെയിംസ് വെബ്. നാസയാണ് ഇക്കാര്യം അറിയിച്ചത്.

സൗരയൂഥത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രഹത്തെ എല്‍ എച്ച് എസ് 475 എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ഏതാണ്ട് ഭൂമിയുടെ വലിപ്പത്തിനു സമാനമാണ് ഇതിന്റെ വലിപ്പമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മേരിലാന്റെിലെ ലോററിലുള്ള ജോണ്‍സ് ഹോപ്ക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ കെവിൻ സ്റ്റീവൻസണും ജേക്കബ് ലുസ്റ്റിഗ്-യേഗറും പറഞ്ഞു.

വീഡിയോ കാണാം

Latest