Connect with us

accident death

കാറിടിച്ചു പരിക്കേറ്റ അങ്കണവാടി വര്‍ക്കര്‍ മരിച്ചു

പാലാ മൂന്നാനി ഭാഗത്ത് വെച്ചു രണ്ട് ദിവസം മുന്‍പാണ് അപകടം ഉണ്ടായത്

Published

|

Last Updated

പാല | റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കല്‍ തൊട്ടിയില്‍ ആശാ സയനന്‍(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം വാര്‍ഡ് ടൗണ്‍ അങ്കണവാടി ടീച്ചര്‍ ആയിരുന്നു.

പാലാ മൂന്നാനി ഭാഗത്ത് വെച്ചു രണ്ട് ദിവസം മുന്‍പാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ആശയുടെ വാരിയെല്ലുകള്‍ ഒടിയുകയും ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാര്‍ ശ്ലീവ മെഡിസിറ്റിയില്‍ ചികിത്സയിരിക്കെയാണ് മരിച്ചത്.

 

Latest