Connect with us

Kerala

നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; 21കാരന്‍ മരിച്ചു

ഗുരുതരപരുക്കേറ്റ സുഹൃത്ത് ഇജാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

കോഴിക്കോട് | നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥി മരിച്ചു.വെസ്റ്റ്ഹില്‍ ഗവ എന്‍ജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥി അനുരൂപാണ് മരിച്ചത്. എറണാകുളം സ്വദേശിയാണ് അനുരൂപ്. കോഴിക്കോട് ബിലാത്തിക്കുളത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

അനുരൂപും സുഹൃത്തും ഹോസ്റ്റലില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ അനുരൂപ് മരിച്ചു.

ഗുരുതരപരുക്കേറ്റ സുഹൃത്ത് ഇജാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.