Connect with us

Kerala

കരിപ്പൂരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കണ്ണൂരിൽ അടിയന്തിരമായി ഇറക്കി

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍

Published

|

Last Updated

കണ്ണൂർ | കോഴിക്കോട് നിന്ന് ദുബൈയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരില്‍ ഇറക്കി. രാവിലെ എട്ടരക്ക് കോഴിക്കോട് നിന്ന് പുറപ്പെടേണ്ടിയിരുന്ന ഐ എക്സ് 345 നമ്പർ വിമാനം ഒൻപതരക്കാണ് പുറപ്പെട്ടത്.

തുടർന്ന് കാര്‍ഗോ ഹോൾഡിൽ പുക കണ്ടതിനെതുടര്‍ന്ന് പത്തേ മുക്കാലോടെ വിമാനം കണ്ണൂരിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.