Connect with us

Kerala

കേരളത്തില്‍ താമര വിടരുമെന്നത് അമിത് ഷായുടെ ദിവാ സ്വപ്നം: എം എ ബേബി

ആകെയുള്ള ഒരു മണ്ഡലത്തിലും താമര കൊഴിഞ്ഞു പോയത് ഷാ അറിഞ്ഞില്ലേയെന്നും എം എ ബേബി

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തില്‍ താമര വിടരും എന്നത് അമിത് ഷായുടെ ദിവാ സ്വപ്നം മാത്രമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി .കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലും താമര കൊഴിഞ്ഞു പോയത് ഷാ അറിഞ്ഞില്ലേയെന്നും എം എ ബേബി പരിഹസിച്ചു.

ബിജെപി വളരുന്നത് എംഎല്‍എമാരെ പണം നല്‍കി വാങ്ങി കൂട്ടിയാണെന്നും ബേബി കുറ്റപ്പെടുത്തി. അതേ സമയം മുന്‍ മന്ത്രി കെ കെ ശൈലജ മാഗ്‌സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി അനുമതി ഇല്ലാത്തതുകൊണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല