Connect with us

Kuwait

എയര്‍ ഇന്ത്യ കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തും

തിങ്കളാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.40ന് ആണ് കണ്ണൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനം പുറപ്പെടുക

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് ഈ മാസം മുപ്പത് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ വ്യാഴാഴ്ച ഉള്ള ഒരു സര്‍വീസ് മാത്രമണുള്ളത് .ഇനി മുതല്‍ തിങ്കളാഴ്ച്ച കൂടി ഒരു സര്‍വീസ് ആരംഭിക്കുന്നതോടെ ഈ സെക്റ്ററിലുള്ള യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകും.

തിങ്കളാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.40ന് ആണ് കണ്ണൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനം പുറപ്പെടുക. കുവൈത്ത് സമയം രാവിലെ 7.40ന് വി മാനം കുവൈത്തില്‍ എത്തും. തിരിച്ച് 8.40ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 4മണിക്ക് കണ്ണൂരില്‍ എത്തും. വ്യാഴാഴ്ച രാത്രി 7.50ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 10.30ന് കുവൈത്തില്‍ എത്തും. തിരിച്ചു രാത്രി 11.50കുവൈത്തില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് കാലത്ത് 7.10ന് കണ്ണൂരില്‍ എത്തും.

Latest