Connect with us

National

ഇസ്റാഈലിലേക്കുള്ള സർവീസ് നിർത്തിവെച്ച് എയർ ഇന്ത്യ

ഒരാഴ്ചത്തേക്കാണ് വിമാന സർവീസ് നിർത്തിവെച്ചത്.

Published

|

Last Updated

ന്യൂഡൽഹി | ഇസ്റാഈലിലേക്കുള്ള വിമാന സര്‍വീസുകൾ നിർത്തിവെച്ച് എയര്‍ ഇന്ത്യ. ഒരാഴ്ചത്തേക്കാണ് വിമാന സർവീസ് നിർത്തിവെച്ചത്. ഡൽഹിയിൽ നിന്ന് ഇസ്റാഈൽ തലസ്ഥാനമായ ടെല്‍ അവീവിലേക്കാണ് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്.

ആഴ്ചയിൽ അഞ്ച് ദിവസമാണ് സർവീസുണ്ടായിരുന്നത്. ഈ മാസം 14 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലായിരുന്നു സർവീസുകൾ. രണ്ടര മണിക്കൂറാണ് ഡൽഹി- ടെൽ അവീവ് യാത്രാ സമയം. ഹമാസ്- ഇസ്റാഈൽ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം.