Connect with us

Business

അടിമുടി മുഖച്ഛായ മാറ്റി എയർ ഇന്ത്യ; പുതിയ ലോഗോ, പുതിയ ഡിസൈൻ

ദി വിസ്ത എന്നാണ് പുതിയ ലോഗോയുടെ പേര്

Published

|

Last Updated

ന്യൂഡൽഹി | ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ മുഖച്ഛായ മാറ്റി. പുതിയ ലോഗോയും ഡിസൈനും കമ്പനി പുറത്തിറക്കി. ചുവപ്പും വെള്ളയും കലർന്ന നിറത്തിലുള്ളതാണ് പുതിയ ലോഗോ. ദി വിസ്ത എന്നാണ് പുതിയ ലോഗോയുടെ പേര്. പുതിയ പരിവര് ത്തന പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് എയര് ഇന്ത്യ പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും എയര് ക്രാഫ്റ്റ് ലിവറിയും പുറത്തിറക്കിയത്. ലോഗോ പരിധിയില്ലാത്ത സാധ്യതകളെയും ആത്മവിശ്വാസത്തെയും സൂചിപ്പിക്കുന്നുവെന്ന് ടാറ്റ സൺസ് ചെയർമാൻ ചന്ദ്രശേഖരൻ ലോഗോ പുറത്തിറക്കിയ ശേഷം പറഞ്ഞു.

എയർ ഇന്ത്യ ചരിത്രപരമായി ഉപയോഗിക്കുന്ന ഐക്കണിക് ഇന്ത്യൻ വിൻഡോ ആകൃതിയെ പുതിയ ബ്രാൻഡ് ഡിസൈൻ സിസ്റ്റത്തിന്റെ കേന്ദ്രമായി മാറുന്ന സ്വർണ്ണ ജാലക ഫ്രെയിമിലേക്ക് പുനർനിർമ്മിച്ചിരിക്കുകയാണ് പുതിയ ഡിസൈനിൽ ചെയ്തിരിക്കുന്നത്.

അതിരുകളില്ലാത്ത സാധ്യതകൾ, പുരോഗമനം, ഭാവിയെക്കുറിച്ചുള്ള എയർലൈനിന്റെ ധീരവും ആത്മവിശ്വാസമുള്ളതുമായ കാഴ്ചപ്പാട് എന്നിവയെ സൂചിപ്പിക്കുന്ന ഗോൾഡ് വിൻഡോ ഫ്രെയിമിന്റെ ഉച്ചസ്ഥായിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എയർ ഇന്ത്യ പുതിയ ലോഗോ ചിഹ്നമായ ‘ദി വിസ്റ്റ’ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയുടെ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ഒന്നര വർഷം മുമ്പാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. ഇതിന് ശേഷം എയർലൈൻ അടിമുടി പരിഷ്കരിക്കുന്നതിന് എയർ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.

Updates…