Connect with us

Kerala

ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭം; എല്‍ ഡി എഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രക്ഷോഭത്തില്‍ പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം

Published

|

Last Updated

തിരുവനന്തപുരം |  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാജ് ഭവന്‍ മാര്‍ച്ച്. സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം പേര്‍ മാര്‍ച്ചില്‍ അണിനിരക്കും. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ മാര്‍ച്ചില്‍ പങ്കെടുക്കും. അതേ സമയം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രക്ഷോഭത്തില്‍ പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

എല്‍ഡിഎഫ് രാജ്ഭവന്‍ വളയല്‍ സമരം ഇന്ന് നടത്താനിരിക്കെ ഗവര്‍ണര്‍ ഡല്‍ഹിയില്‍ തുടരുകയാണ്. ഔദ്യോഗികാവശ്യങ്ങള്‍ക്കായി പാറ്റ്‌നയില്‍ പോയ ഗവര്‍ണ്ണര്‍ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഡല്‍ഹിയില്‍ തിരിച്ചെത്തും. തുടര്‍ന്ന് കേരള ഹൗസില്‍ വിശ്രമിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ വൈകുന്നേരം ആറരയ്ക്ക് പൊതു പരിപാടിയില്‍ പങ്കെടുക്കും. കുഫോസ് വിസി നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് തിരിച്ചടിയേറ്റ സാഹചര്യത്തില്‍ ഗവര്‍ണര്‍ പ്രതികരിച്ചേക്കും.