Connect with us

From the print

ഒഴിവുള്ള പ്ലസ് വണ്‍ സീറ്റുകളില്‍ പ്രവേശനം

നിലവിലുള്ള ഒഴിവ് www.hscap.kerala.gov.inല്‍ ഇന്ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.

Published

|

Last Updated

തിരുവനന്തപുരം | ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്കും ഇതുവരെയും അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും നിലവിലുള്ള ഒഴിവില്‍ പ്രവേശനം നേടുന്നതിന് നാളെ വൈകുന്നേരം നാല് വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. നിലവിലുള്ള ഒഴിവ് www.hscap.kerala.gov.inല്‍ ഇന്ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.

പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോര്‍ വേക്കന്റ്‌സീറ്റ് എന്ന ലിങ്കിലൂടെ അപേക്ഷ നല്‍കണം.

നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല.