Connect with us

Kerala

കാന്‍സർ രോഗിയായ വയോധികയെ സഹായം വാഗ്ദാനംചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍

സമാന സ്വഭാവമുള്ള മൂന്ന് കേസുകള്‍ ഇയാള്‍ക്കെതിരേ കോടതിയില്‍ ഉണ്ട്.

Published

|

Last Updated

വൈപ്പിന്‍ | കാന്‍സര്‍ രോഗിയായ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പ്പത്തിയൊമ്പതുകാരന്‍ അറസ്റ്റില്‍. ഞാറയ്ക്കല്‍ ആറാട്ടുവഴി മണപ്പുറത്ത് ആനന്ദനാണ് പോലീസിന്റെ പിടിയിലായത്.കാന്‍സര്‍ രോഗിയായ വയോധികയെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താണ് ആനന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.

രാത്രി വയോധികയുടെ എടവനക്കാടുള്ള വീട്ടില്‍ എത്തിയ ആനന്ദന്‍ ചെക്ക് തയ്യാറായിട്ടുണ്ടെന്നും ഒപ്പിട്ട് വാങ്ങാന്‍ വരണമെന്നും പറഞ്ഞ് 67കാരിയെ വീട്ടില്‍ നിന്നും കൊണ്ടുപോകുകയായിരുന്നു.ബൈക്കില്‍ വയോധികയുമായി വീട്ടില്‍ നിന്നും ഇറങ്ങിയ ആനന്ദന്‍ ചെറായി കുഴുപ്പിള്ളി ബീച്ചുകളില്‍ സഞ്ചരിക്കാന്‍ തുടങ്ങി.

ഇതോടെ ആനന്ദിന്റെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ വയോധിക സഹായം വേണ്ട, തന്നെ വീട്ടില്‍ വിടണമെന്ന് ആവശ്യപ്പെട്ടു.തുടര്‍ന്ന് ആനന്ദന്‍ സ്‌കൂട്ടര്‍ നിര്‍ത്തിയതോടെ വയോധിക ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് പ്രതി വയോധികയെ കയറിപ്പിടിച്ചത്.തുടര്‍ന്ന് പ്രതിയില്‍ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ വയോധിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിഐ സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സമാന സ്വഭാവമുള്ള മൂന്ന് കേസുകള്‍ ഇയാള്‍ക്കെതിരേ കോടതിയില്‍ ഉണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.