Connect with us

Kerala

സ്ത്രീധന പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ മുങ്ങിയ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍

കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി, പിന്നീട് കോടതിയില്‍ ഹാജരാകാതെ ഇത്രയും കാലം പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു

Published

|

Last Updated

പത്തനംതിട്ട |  സ്ത്രീധന പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടശേഷം, 20 വര്‍ഷമായി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി അറസ്റ്റില്‍. പന്തളം പോലീസ് 1993 ല്‍ രജിസ്റ്റര്‍ ചെയ്ത
കേസിലെ പ്രതി കുരമ്പാല പൂഴിക്കാട് ചാങ്ങമംഗലത്ത് വീട്ടില്‍ രമണക്കുറുപ്പ് (62) ആണ് ഓമല്ലൂരില്‍ നിന്നും പിടിയിലായത്. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി, പിന്നീട് കോടതിയില്‍ ഹാജരാകാതെ ഇത്രയും കാലം പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.

ഇയാള്‍ക്കെതിരെ കണ്‍വിക്റ്റഡ് വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിര്‍ദേശപ്രകാരം, അന്വേഷണം വ്യാപകമാക്കിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശി, എസ് ഐ ജെ നുജുമുദീന്‍, സി പി ഓ അന്‍വര്‍ഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.