Connect with us

wild boar attack

വീട്ടുമുറ്റത്ത് നിന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു

തലയിൽ ആഴത്തിൽ മുറിവേറ്റു.

Published

|

Last Updated

ചിറ്റാര്‍ | കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന് പരുക്കേറ്റു. ചിറ്റാര്‍ മണക്കയം മാമൂട്ടില്‍ ഗോപാലകൃഷ്ണനാ(80)ണ് പരുക്കേറ്റത്. മണക്കയം പാമ്പിനി പമ്പ് ഹൗസിന് സമീപമുള്ള വീട്ടുമുറ്റത്ത് നിന്ന ഗോപാലകൃഷ്ണനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ വയോധികനെ ചിറ്റാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയിൽ ആഴത്തിൽ മുറിവേറ്റു. എട്ട് തുന്നൽ വേണ്ടിവന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Latest